Connect with us

Kerala

കേരളത്തിലെ കോണ്‍ഗ്രസ് സമരാഭാസം ബിജെപി സ്‌പോണ്‍സര്‍ഷിപ്പില്‍: മന്ത്രി പിഎ മുഹമ്മദ് റിയാസ്

കേന്ദ്ര സര്‍ക്കാരും ബിജെപിയും കേരളത്തിലെ യുഡിഎഫ് സമരത്തിന്റെ മറവിലിരുന്ന് ചിരിക്കുന്നത് സമൂഹം കാണുന്നുണ്ടെന്നും കുറിപ്പിലുണ്ട്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ക്കെതിരെ വിമര്‍ശവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ കോണ്‍ഗ്രസ് സമരാഭാസം ബിജെപി സ്പോണ്‍സര്‍ഷിപ്പിലാണെന്ന മന്ത്രി റിയാസ് ആരോപിച്ചു. കേന്ദ്ര സര്‍ക്കാറും ബിജെപിയുമാണ് യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ് സമരചത്തിന്റെ ഗുണഭോക്താക്കലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അവഗണന ബജറ്റില്‍ വ്യക്തമായിട്ടും യുഡിഎഫ് അതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. കേരള സര്‍ക്കാരിനെതിരെ നടത്തുന്ന സമരാഭാസങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും കേരളത്തിനെതിരെയുള്ള നിലപാടുകളും ജനശ്രദ്ധയില്‍ നിന്ന് മറച്ചുവെയ്ക്കാന്‍ സഹായിക്കുന്നതാണ്. കേന്ദ്ര സര്‍ക്കാരും ബിജെപിയും കേരളത്തിലെ യുഡിഎഫ് സമരത്തിന്റെ മറവിലിരുന്ന് ചിരിക്കുന്നത് സമൂഹം കാണുന്നുണ്ടെന്നും കുറിപ്പിലുണ്ട്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തിലെ കോൺഗ്രസ് സമരാഭാസം ബിജെപി സ്പോൺസർഷിപ്പിൽ
കേരളജനതയെ ഒന്നാകെ വെല്ലുവിളിച്ച് കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന കേന്ദ്ര ബഡ്ജറ്റിൽ പകൽപോലെ വ്യക്തമായിട്ടും കേരളത്തിലെ യുഡിഎഫ് നേതൃത്വം അതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരും കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളുമായി കോൺഗ്രസ്
കേരളസർക്കാരിനെതിരെ നടത്തുന്ന സമരാഭാസങ്ങൾ കേന്ദ്രസർക്കാരിന്റെ നയങ്ങളും കേരളത്തിനെതിരെയുള്ള നിലപാടുകളും ജനശ്രദ്ധയിൽനിന്ന് മറച്ചുവയ്ക്കാൻ സഹായിക്കുന്നതാണ്.
കേന്ദ്ര സർക്കാരും ബിജെപിയും കേരളത്തിലെ യുഡിഎഫ് സമരത്തിന്റെ മറവിലിരുന്ന് ചിരിക്കുന്നത് സമൂഹം കാണുന്നുണ്ട്.
കേന്ദ്ര സർക്കാരും ബിജെപിയുമാണ് യഥാർഥത്തിൽ കോൺഗ്രസ് സമരത്തിന്റെ ഗുണഭോക്താക്കൾ.
ബിജെപിയെ സഹായിക്കുന്ന ചാവേറുകളായി കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെ മാറ്റിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിക്കില്ല.
കേന്ദ്ര സർക്കാരിന്റെ വഴിവിട്ട ആനുകൂല്യങ്ങളും സഹായങ്ങളും ലഭിക്കുന്ന സാമ്പത്തിക ശക്തികളാണോ കേരളത്തിലെ യുഡിഎഫ് സമരത്തിന്റെ സ്‌പോൺസർമാരെന്ന് ന്യായമായും സംശയിക്കേണ്ടതുണ്ട്.
-പി എ മുഹമ്മദ് റിയാസ് –

 

---- facebook comment plugin here -----

Latest