Connect with us

Congress and soft Hindutva

കോണ്‍ഗ്രസ് മൃദുഹിന്ദുത്വം ഉപേക്ഷിക്കണം: വി എം സുധീരന്‍

മതേതരത്വത്തില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചു

Published

|

Last Updated

തിരുവനന്തപുരം |  കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം ഉപേക്ഷിക്കണമെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. മതേതരത്വമായരുന്നു പാര്‍ട്ടിയുടെ മുഖമുദ്ര. ഇതില്‍ നിന്ന് ഇപ്പോള്‍ വ്യതിചലിച്ച് മൃദുഹിന്ദുത്വയിലേക്ക് പോയെന്നും സുധീരന്‍ സോണിയയെ അറിയിച്ചു. ചിന്തന്‍ശിബിരിന് മുമ്പ് സോണിയാ ഗാന്ധിക്കയച്ച കത്തിലാണ് സുധീരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നെഹ്റുവും ഇന്ദിരാ ഗാന്ധിയും ഉയര്‍ത്തിപ്പിടിച്ച മതേതര നയങ്ങളിലേക്ക് പാര്‍ട്ടി തിരിച്ചുപോകണം. നരസിംഹ റാവുവിന്റെ കാലത്ത് സ്വീകരിച്ച സാമ്പത്തിക നയം പണക്കാരെ മാത്രമാണ് സഹായിച്ചത്. അത് പാവപ്പെട്ടവരെ പാര്‍ട്ടിയില്‍നിന്ന് അകറ്റിയെന്നും കത്തില്‍ പറയുന്നു.

 

 

 

Latest