Connect with us

National

അണ്ണാ ഡി എം കെ വിമതരെ വിജയ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് കോണ്‍ഗ്രസ്

മാറ്റത്തിനായി വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കുന്ന തീരുമാനങ്ങള്‍ വിജയിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് കാര്‍ത്തി ചിദംബരം

Published

|

Last Updated

ചെന്നൈ | പാര്‍ട്ടി വിട്ട എ ഐ എ ഡി എം കെ വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുടെ നീക്കത്തിനെതിരെ താക്കീതുമായി കോണ്‍ഗ്രസ്. മാറ്റത്തിനായി വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കുന്ന തീരുമാനങ്ങള്‍ വിജയിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം ആവശ്യപ്പെട്ടു.

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നതിനിടെയാണ് ടി വി കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ വിജയ്ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് രംഗത്തുവന്നത്. അണ്ണാ ഡി എം കെയില്‍ നിന്ന് കൂറുമാറി ടി വി കെയെ പിന്തുണച്ച എം എല്‍ എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ അതു വിജയിന്റെ രാഷ്ട്രീയ പ്രതിച്ഛായക്ക് വലിയ കളങ്കമുണ്ടാക്കുമെന്നാണ് കാര്‍ത്തി ചൂണ്ടിക്കാട്ടുന്നത്.

അണ്ണാ ഡി എം കെയില്‍ നിന്നുള്ള നേതാക്കള്‍ ടി വി കെ മന്ത്രിസഭയില്‍ ഇടംപിടിക്കാന്‍ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തിലാണ് പ്രതികരണം. വിജയ് സര്‍ക്കാരിന്റെ സുസ്ഥിരമായ നിലനില്‍പ്പിന് കോണ്‍ഗ്രസിന്റെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണ മാത്രം മതിയെന്നും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ അണ്ണാ ഡിഎംകെ വിമതരുടെ ആവശ്യമില്ലെന്നും കാര്‍ത്തി ചിദംബരം വ്യക്തമാക്കി.

 

Latest