Connect with us

National

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിനെ പട്ടാപ്പകല്‍ നഗരമധ്യത്തില്‍ വെടിവെച്ചു കൊന്നു; പ്രതി പിടിയില്‍

മുദരങ്ങാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റും കരാറുകാരനുമായ ഡേവിഡ് ഡിസൂസയാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

ബെംഗളുരു|കര്‍ണാടകയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ പട്ടാപ്പകല്‍ നഗരമധ്യത്തില്‍ വെടിവെച്ചു കൊന്നു. മുദരങ്ങാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റും കരാറുകാരനുമായ ഡേവിഡ് ഡിസൂസയാണ് കൊല്ലപ്പെട്ടത്. ഉഡുപ്പിയിലെ പഡുബിദ്രിയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഡേവിഡ് ഡിസൂസ കയറാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് എത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ ബൈണ്ഡൂരില്‍ വെച്ച് പോലീസ് അതിസാഹസികമായാണ് പിടികൂടിയത്. ഉത്തര്‍പ്രദേശ് സ്വദേശി രാജു ആണ് പിടിയിലായത്. പോലീസ് വെടിവെപ്പില്‍ ഇയാളുടെ കാലിന് പരുക്കേറ്റു. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനും പരുക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവിന് നേരെ നിരവധി തവണ അക്രമി വെടിയുതിര്‍ത്തിട്ടുണ്ട്. ആക്രമണത്തിനുശേഷം ആയുധമേന്തിയ അക്രമി കൂട്ടാളിയുടെ മോട്ടോര്‍ സൈക്കിളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഡേവിഡ് ഡിസൂസയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി പണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ കൂട്ടാളിക്കായുള്ള അന്വേഷണം തുടരുകയാണ്.

Content Highlights:
Congress leader David D’Souza was shot dead in broad daylight in Udupi, Karnataka. The attacker, a UP native named Raju, was arrested after a police encounter in Byndoor. A injured policeman and the shooter are hospitalized as police search for the accomplice.

 

---- facebook comment plugin here -----

Latest