Kerala
കോണ്‍ഗ്രസ് നേതാവ് ബി ആര്‍ എം ഷെഫീറിന്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പില്‍ പിന്‍വാതില്‍ നിയമനം
അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ വാങ്ങി 40,000 രൂപ ശമ്പളത്തില്‍ സീമാറ്റില്‍ റിസര്‍ച്ച് ഓഫീസറായി ഷാനി ഷെഫീറിന് നിയമനം നല്‍കി
തിരുവന്നതപുരം | കോണ്‍ഗ്രസ് നേതാവും തീപ്പൊരി പ്രസംഗകനുമായ ബി ആര്‍ എം ഷെഫീറിന്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പില്‍ പിന്‍വാതില്‍ നിയമനം. മുഖ്യമന്ത്രി ഇടപെട്ടാണ് സീമാറ്റില്‍ റിസര്‍ച്ച് ഓഫീസറായി ഷാനി ഷെഫീറിന് നിയമനം നല്‍കിയതെന്ന ആരോപണം ഉയര്‍ന്നു. അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ വാങ്ങി 40,000 രൂപ ശമ്പളത്തില്‍ ജോലി നല്‍കുകയായിരുന്നു.
യു ഡി എഫ് അധികാരത്തില്‍ എത്തിയ ഉടനെ മുഖ്യമന്ത്രി വി ഡി സതീശന്‍ നേരിട്ട് ആര്‍ അരുണ്‍കുമാറിനെ സീമാറ്റ് കേരള ഡയറക്ടറായി നിയമിച്ചിരുന്നു. വി ഡി സതീശനു പാര്‍ട്ടിയില്‍ സമ്പൂര്‍ണ പിന്തുണ നല്‍കുന്ന ചുരുക്കം നേതാക്കളില്‍ ഒരാളാണ് കെ പി സി സി സെക്രട്ടറിയായ ബി ആര്‍ എം ഷെഫീര്‍. വി ഡി സതീശനെ പ്രശംസിച്ച് പലതവണയാണ് ബി ആര്‍ എം ഷെഫീര്‍ രംഗത്തുവന്നത് ശ്രദ്ധേയമായിരുന്നു. മുഖ്യമന്ത്രിക്കെതിരെ യു ഡി എഫ് കണ്‍വീനര്‍ വാര്‍ത്താ സമ്മേളനം നടത്തി തുറന്നടിച്ചപ്പോള്‍ വി ഡി സതീശനെ പിന്തുണച്ചും അടൂര്‍ പ്രകാശിനെതിരെ വിമര്‍ശനമുയര്‍ത്തിയും ഷെഫീര്‍ പരസ്യമായി പ്രതികരിച്ചിരുന്നു.
ഒഴിവ് വന്ന സമയത്ത് ഷീനിയുടെ ബയോഡേറ്റ ലഭിച്ചതായും അപ്പോള്‍ തന്നെ നിയമിച്ചെന്നുമാണ് സീമാറ്റ് അധികൃതരുടെ വിശദീകരണം. സ്വന്തക്കാരെ പിന്‍വാതില്‍ വഴി തിരുകി കയറ്റുമ്പോഴും അപേക്ഷ ക്ഷണിക്കുക, പരീക്ഷ നടത്തുക, അഭിമുഖം നടത്തുക തുടങ്ങിയ വ്യവസ്ഥകള്‍ പാലിക്കാറുണ്ടെങ്കിലും ഇങ്ങനെ പച്ചയായ പിന്‍വാതില്‍ നിയമനം സര്‍ക്കാര്‍ സംവിധാനത്തില്‍ അസാധാരണമാണ്.
ഷാനിയുടെ കാര്യത്തില്‍ നിയമന നയപടി ക്രമങ്ങള്‍ ഒന്നും നടന്നിട്ടില്ല എന്ന് സീമാറ്റ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ വകുപ്പ് അധികൃതരും വ്യക്തമാക്കുന്നു. സമാന യോഗ്യതകളോ അതിനു മുകളിലോ ഉള്ളവര്‍ക്ക് ഈ തസ്തികയില്‍ ജോലിക്ക് അപേക്ഷിക്കാനുള്ള അവസരമാണ് അധികാരത്തിന്റെ തണലില്‍ നിഷേധിക്കപ്പെട്ടത്.
Content Highlights:
Allegations of a backdoor appointment have emerged regarding Shani Shefeer, wife of Congress leader BRM Shefeer, at SIEMAT Kerala. Reports claim she was appointed as Research Officer without calling for applications or interview. Official sources confirmed no standard recruitment procedures were followed.




