Connect with us

education

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

പറളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ കായിക അധ്യാപകന്‍ മനോജ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ദമാം | സഊദി അറേബ്യയിലെ ദമാം കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന പാലക്കാട് പ്രവാസി കൂട്ടായ്മ കുടുംബത്തിലെ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. റിയാസ് പറളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പറളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ കായിക അധ്യാപകന്‍ മനോജ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

2020- 21 അധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസിലും പ്ലസ് ടുവിലും മികച്ച വിജയം നേടിയ സലിം പി എ, നെഷ്ഹ മോള്‍, ഷാന ഫര്‍സാന്‍, ലയ ആര്‍, ഫര്‍ഹാന പി ബി, റയ്യാന്‍ പി എച്ച്, മുഹമ്മദ് ഹാഫിസ് പി എന്നീ വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്.

മനോജ് മാസ്റ്റര്‍, ഖിദ്ര്‍ മുഹമ്മദ്, അന്‍ഷാദ് അസീസ്, ഷരീഫ് ഒതുങ്ങോട്, യൂസഫ് തൊട്ടാശേരി, കുമാര്‍ മമ്പറം, ഷംസുദീന്‍ പട്ടാണിതെരുവ്, ഉമ്മര്‍ മൂളോട്, സലാം ഒതുങ്ങോട്, സലിം ഒതുങ്ങോട്, നിയാസ് കല്ലിങ്ങല്‍, അസ്‌ക്കര്‍ അലി എന്നിവര്‍ മോമെന്റൊയും ക്യാഷ് അവര്‍ഡും വിതരണം ചെയ്തു.

ശിഹാബ് അല്‍ഹുര്‍, സഹല്‍, തമീം അന്‍വര്‍ സാദിഖ്, സ്വലാഹ് ഷംസുദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി, ഖിദര്‍ മുഹമ്മദ് മണ്ണൂര്‍ സ്വാഗതവും അഷറഫ് പിരായിരി നന്ദിയും പറഞ്ഞു.

Latest