Connect with us

Wife murders husband

തലക്കടിച്ചു കൊന്ന ശേഷം കാണാനില്ലെന്ന് പോലീസില്‍ പരാതി; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ബംഗാള്‍ സ്വദേശിനി പിടിയില്‍

തൃശ്ശൂര്‍ പെരിഞ്ചേരിയിലാണ് സംഭവം

Published

|

Last Updated

തൃശ്ശൂര്‍ | ഭര്‍ത്താവിനെ കൊന്ന ശേഷം കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയ പശ്ചിമ ബംഗാള്‍ സ്വദേശിനിയെ പോലീസ് പിടികൂടി. തൃശ്ശൂര്‍ പെരിഞ്ചേരിയിലാണ് സംഭവം. ഭര്‍ത്താവ് മന്‍സൂര്‍ മാലിക്കിനെ ഭാര്യ രേഷ്മാ ബീവി കൊലപ്പെടുത്തുകയായിരുന്നു.

ഒരാഴ്ച മുമ്പ് മറ്റൊരാളുടെ സഹായത്തോടെ മന്‍സൂറിനെ ഇരുമ്പുവടി ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം താമസസ്ഥലത്ത് തന്നെ കുഴിച്ചിടുകയും ഭര്‍ത്താവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രേഷ്മ തന്നെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തുകയും പോലീസിനോട് ഇവര്‍ ഇത് സമ്മതിക്കുകയും ചെയ്തു. രേഷ്മക്കൊപ്പം കൊലപാതകം നടത്താന്‍ സഹായിച്ച ആളെയും പിടികൂടിയിട്ടുണ്ട്.

---- facebook comment plugin here -----

Latest