Connect with us

governor

ഗവര്‍ണറെ കൈയേറ്റം ചെയ്‌തെന്ന പരാതി; കോടതിയെ സമീപിക്കാനൊരുങ്ങി ലോയേഴ്‌സ് കോണ്‍ഗ്രസ്

കോണ്‍ഗ്രസ്- ബി ജെ പി ബാന്ധവത്തിന്റെ തെളിവാണ് പരാതിയെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പ്രതികരിച്ചു.

Published

|

Last Updated

കണ്ണൂര്‍ | ഗവര്‍ണറെ കൈയേറ്റം ചെയ്‌തെന്ന ആരോപണത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ലോയേഴ്‌സ് കോണ്‍ഗ്രസ്. കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് അഡ്വ. കെ വി മനോജ് കുമാര്‍ പറഞ്ഞു. അന്വേഷണം നടത്താതെ പരാതി തള്ളാനാകില്ലെന്നും പരാതി നല്‍കിയത് ഭരണഘടനാ പദവി പരിഗണിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

പരാതിയില്‍ രാഷ്ട്രീയമില്ല. ഭരണ താത്പര്യത്തിനനുസരിച്ചുള്ള നിയമോപദേശത്തെ തുടര്‍ന്നാണ് കേസെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്- ബി ജെ പി ബാന്ധവത്തിന്റെ തെളിവാണ് പരാതിയെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പ്രതികരിച്ചു. പൗരത്വ ഭേദഗതി നിയമത്തിലെ ഗവര്‍ണറുടെ നിലപാട് പരിഗണിക്കാതെയാണ് പരാതി. ഗവര്‍ണര്‍ക്ക് വേണ്ടിയുള്ള വക്കാലത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് അദ്ദേഹം പറഞ്ഞു.

നിയമോപദേശം പരിഗണിച്ചാണ് ചരിത്ര കോണ്‍ഗ്രസിലെ കൈയേറ്റ ആരോപണത്തില്‍ പോലീസ് കേസെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഗവര്‍ണര്‍ക്കെതിരെ കൈയേറ്റം നടന്നിട്ടില്ല എന്ന് നിയമോപദേശത്തില്‍ പരാമര്‍ശമുണ്ട്. ഐ പി സി 124 നിലനില്‍ക്കില്ലെന്നും ഗവര്‍ണറുടെ സുരക്ഷാ ചുമതലയുള്ള എ ഡി സിയില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Latest