Connect with us

RMP

ആര്‍ എം പിയില്‍ നിന്നും കൂട്ടരാജി; പാര്‍ട്ടി വിട്ടവര്‍ സി പി എമ്മില്‍ തിരിച്ചെത്തി

എന്നാല്‍ കുറേ കാലമായി സജീവമല്ലാത്തവരാണ് രാജിവെച്ചവർ എന്നാണ് ആര്‍ എം പി പറയുന്നത്

Published

|

Last Updated

കോഴിക്കോട് | ആര്‍ എം പിയുടെ പ്രധാന പ്രവര്‍ത്തനമണ്ഡലമായ വടകരയില്‍ നിന്നും കൂട്ടരാജി. രാജിവെച്ച 16 കുടുംബങ്ങള്‍ സി പി എമ്മില്‍ തിരിച്ചെത്തി. ആര്‍ എം പി വടകര ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറുമായിരുന്ന കെ ലിനീഷ്, സ്ഥാപകാംഗവും ഒഞ്ചിയം ഏരിയാ കമ്മിറ്റി ആംഗവുമായ ഇ പി രാജേഷ്, രാജീവന്‍ മണ്ടോടി എന്നിവരുടെ നേതൃത്വത്തിലാണ് 13 ഓളം പ്രവര്‍ത്തകര്‍ സി പി എം മ്മില്‍ ചേര്‍ന്നത്.

എന്നാല്‍ കുറേ കാലമായി സജീവമല്ലാത്തവരാണ് രാജിവെച്ചവർ എന്നാണ് ആര്‍ എം പി പറയുന്നത്. യഥാര്‍ഥ ഇടതുപക്ഷമെന്ന് പറഞ്ഞിട്ട് യു ഡി എഫ് പിന്തുണയോടെ എം എല്‍ എ സ്ഥാനം നേടിയെടുക്കുകയും അതിന് ശേഷം പൂര്‍ണ്ണമായും വലത് പക്ഷമായി പ്രവര്‍ത്തികുകയും ഇത് ആര്‍ എം പിലെ പല പ്രവര്‍ത്തകരിലും എതിര്‍പ്പുണ്ടാക്കുന്നുവെന്നും രാജിവെച്ചവര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ആര്‍ എം പിയില്‍ നിന്ന് രാജിവെച്ച് സി പി എമ്മില്‍ എത്തുമെന്ന് രാജിവെച്ചവര്‍ അറിയിച്ചു.

സി പി എമ്മില്‍ എത്തിയവരെ ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

Latest