Kerala
എറണാകുളത്ത് അങ്കണ്‍വാടിയില്‍ കളിപ്പാട്ടത്തിനിടയില്‍ മൂര്‍ഖന്‍ പാമ്പ്
പാമ്പിനെ കണ്ടത് കുട്ടികള്‍ ക്ലാസ്സിലിരിക്കെ

കൊച്ചി | എറണാകുളം തടിക്കക്കടവില്‍ അങ്കണ്‍വാടിയിലെ അലമാരയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. പാടശേഖരത്തോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് അങ്കണ്‍വാടി പ്രവര്‍ത്തിക്കുന്നത്. ഉച്ചക്ക് ഒന്നോടെയാണ് സംഭവം. ഈ സമയം എട്ട് കുട്ടികളുള്‍പ്പെടെ പത്തോളം പേര്‍ ക്ലാസ്സിലുണ്ടായിരുന്നു.
കളിമുറിയിലെ കളിപ്പാട്ടം സൂക്ഷിച്ച അലമാരയിലാണ് പത്തി വിടര്‍ത്തിയ നിലയില്‍ വലിയ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. കളിപ്പാട്ടം മാറ്റുന്നതിനിടെ അങ്കണ്‍വാടിയിലെ ആയയാണ് പാമ്പിനെ കണ്ടത്. തലനാരിഴക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ഉടന്‍ കുട്ടികളെ മുറിയില്‍ നിന്ന് മാറ്റി. ആയയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചു. മൂര്‍ഖന്‍ പാമ്പിനെ കണ്ട ഞെട്ടലിലാണ് ആയയും അങ്കണ്‍വാടിയിലെ ടീച്ചര്‍മാരും.
---- facebook comment plugin here -----