International
സി എന്‍ എന്‍ സ്ഥാപകന്‍ ടെഡ് ടര്‍ണര്‍ അന്തരിച്ചു
87 വയസ്സായിരുന്നു. മാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന അദ്ദേഹം, 1980ലാണ് ലോകത്തെ ആദ്യ 24 മണിക്കൂര്‍ വാര്‍ത്താ ചാനലായ സി എന്‍ എന്‍ ആരംഭിച്ചത്.
വാഷിംഗ്ടണ്‍ | സി എന്‍ എന്‍ വാര്‍ത്താ ശൃംഖലയുടെ സ്ഥാപകനും കോടീശ്വരനുമായ ടെഡ് ടര്‍ണര്‍ (87) അന്തരിച്ചു. മാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന അദ്ദേഹം, 1980ലാണ് ലോകത്തെ ആദ്യ 24 മണിക്കൂര്‍ വാര്‍ത്താ ചാനലായ സി എന്‍ എന്‍ ആരംഭിച്ചത്. പിതാവിന്റെ ബില്‍ബോര്‍ഡ് പരസ്യക്കമ്പനി ഏറ്റെടുത്ത് ബിസിനസ്സ് ജീവിതം തുടങ്ങിയ ടര്‍ണര്‍ പിന്നീട് ടെലിവിഷന്‍ രംഗത്തേക്ക് ചുവടുമാറ്റുകയായിരുന്നു. ടി ബി എസ്, ടി എന്‍ ടി തുടങ്ങിയ ചാനലുകളും സ്ഥാപിച്ചു.
‘മൗത്ത് ഓഫ് ദ സൗത്ത്’ എന്നറിയപ്പെടുന്ന ടര്‍ണര്‍, ടെലിവിഷന്‍ വാര്‍ത്താ സംപ്രേഷണ രീതികളെ അടിമുടി മാറ്റുകയും ആഗോള വാര്‍ത്താ വിതരണത്തില്‍ വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു. വലിയ ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ടര്‍ണര്‍. ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം നൂറ് കോടി ഡോളര്‍ സംഭാവന നല്‍കിയിരുന്നു.
2018ല്‍ തനിക്ക് ‘ലൂയി ബോഡി ഡിമെന്‍ഷ്യ’ ബാധിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ടര്‍ണറിന്റെ നിര്യാണത്തില്‍ മാധ്യമ ലോകത്തെ പ്രമുഖര്‍ അനുശോചിച്ചു.







