Connect with us

National

മദ്യശാലകള്‍ക്ക് പൂട്ടിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; 717 ടാസ്മാക് ഷോപ്പുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

രണ്ടാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കണമെന്നും  മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട്ടിൽ 717 ടാസ്മാക് ഔട്ട്ലെറ്റുകൾ അടച്ചു പൂട്ടാൻ  ഉത്തരവിറക്കി മുഖ്യമന്ത്രി സി ജോസഫ് വിജയ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന ഔട്ട്ലെറ്റുകളാണ് പൂട്ടുന്നത്. രണ്ടാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കണമെന്നും  മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് മദ്യശാലകൾ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി പരിശോധനകൾ നടത്തിയിരുന്നു. പരിശോധനയിൽ 276 മദ്യശാലകൾ ആരാധനാലയങ്ങൾക്ക് സമീപവും 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപവും പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതോടെയാണ്  717 മദ്യശാലകൾ അടച്ചുപൂട്ടാൻ തീരുമാനമായത്. മദ്യശാലകൾ നിയന്ത്രിക്കാനും പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.

Content Highlights:
Tamil Nadu Chief Minister C Joseph Vijay has ordered the closure of 717 TASMAC liquor outlets situated within 500 meters of educational institutions, places of worship, and bus stands. Following a state-wide inspection, officials identified shops violating location norms and directed that the closure process be completed within two weeks. This move aims to address public concerns and regulate the accessibility of alcohol in sensitive areas across the state.

 

Latest