Connect with us

National

വിശ്വാസ വോട്ടെടുപ്പ്: എ ഐ എ ഡി എം കെ വിമത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിജയ്

വിശ്വാസ വോട്ടെടുപ്പിൽ തമിഴക വെട്രി കഴകം (ടി വി കെ) സർക്കാരിന് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ നടന്നതെന്നാണ് സൂചന.

Published

|

Last Updated

ചെന്നൈ | തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. നിയമസഭയിൽ നിർണ്ണായകമായ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ എ ഐ എ ഡി എം കെ വിമത നേതാക്കളായ എസ് പി വേലുമണി, സി വി ഷൺമുഖം എന്നിവർ മുഖ്യമന്ത്രി വിജയിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച നടന്ന ഈ കൂടിക്കാഴ്ച തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

വിശ്വാസ വോട്ടെടുപ്പിൽ തമിഴക വെട്രി കഴകം (ടി വി കെ) സർക്കാരിന് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ നടന്നതെന്നാണ് സൂചന. ചുരുങ്ങിയത് 30 എം എൽ എ മാരുടെ പിന്തുണയെങ്കിലും ഈ വിമത നേതാക്കൾക്കുണ്ട്. ഇവർ വിജയിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ നിയമസഭയിൽ ടി വി കെ യുടെ നില കൂടുതൽ ഭദ്രമാകും.

നേരത്തെ തന്നെ സർക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടെ വിജയിയെ പിന്തുണയ്ക്കണമെന്ന് ഷൺമുഖവും വേലുമണിയും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇത് എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുമായുള്ള അഭിപ്രായവ്യത്യാസത്തിന് കാരണമായി. ഇതോടെ പാർട്ടിയിൽ വലിയ ആഭ്യന്തര തർക്കവും അധികാര വടംവലിയുമാണ് ഉടലെടുത്തത്.

പളനിസ്വാമി പക്ഷമെന്നും ഷൺമുഖം-വേലുമണി പക്ഷമെന്നും പാർട്ടി രണ്ടായി പിളരാനുള്ള സാധ്യതയിലേക്കാണ് ഇപ്പോഴത്തെ നീക്കങ്ങൾ വിരൽ ചൂണ്ടുന്നത്. നാളെ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ വിമത പക്ഷം സ്വീകരിക്കുന്ന നിലപാട് പാർട്ടിയുടെയും സംസ്ഥാന സർക്കാരിന്റെയും ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.

Summary

Chief Minister Vijay held a high-profile meeting with rebel AIADMK leaders SP Velumani and CV Shanmugam ahead of the crucial floor test in the Tamil Nadu assembly. These leaders, reportedly backed by at least 30 MLAs, are considering supporting the TVK government, signaling a potential split within the AIADMK. The meeting intensifies the power struggle between the rebel faction and party general secretary Edappadi K Palaniswami.

Latest