Connect with us

National

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: 25 വീടുകള്‍ക്ക് തീയിട്ടു

സംഘര്‍ഷം രൂക്ഷമായതോടെ ഭാരതീയ ന്യായ് സംഹിതയിലെ 163ാംവകുപ്പ് പ്രകാരം പ്രദേശത്ത് ജില്ലാ മജസ്‌ട്രേറ്റ് കര്‍ഫ്യു പ്രഖ്യാപിചിട്ടുണ്ട്.

Published

|

Last Updated

ഇംഫാല്‍| മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തയതിന് പിന്നാലെ വീണ്ടും സംഘര്‍ഷം. ഉഖ്റുല്‍ ജില്ലയില്‍ തംഗ്ഖുലിയില്‍ നാഗ-കുക്കി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 25 വീടുകളും നാല് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളും കത്തിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷം രൂക്ഷമായതോടെ ഭാരതീയ ന്യായ് സംഹിതയിലെ 163ാംവകുപ്പ് പ്രകാരം പ്രദേശത്ത് ജില്ലാ മജസ്‌ട്രേറ്റ് കര്‍ഫ്യു പ്രഖ്യാപിചിട്ടുണ്ട്. ഉപമുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെയാണ് സംഘര്‍ഷം രൂക്ഷമായത്. വീണ്ടും ആക്രമണം ഉണ്ടാകുമെന്ന ഭീതിയില്‍ കുക്കി, നാഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ കൂട്ടത്തോടെ നാട് വിടുകയാണ്. ട്രക്കുകളിലും സ്വകാര്യ വാഹനങ്ങളിലും കാല്‍നടയായുമാണ് ആളുകള്‍ സുരക്ഷിത സ്ഥലങ്ങള്‍ തേടി പോകുന്നത്. വീട്ടുപകരണങ്ങളും മെത്തയും വിലപിടിപ്പുള്ള വസ്തുക്കളടക്കം കൈയില്‍ കിട്ടുന്നതെല്ലാം എടുത്താണ് പലരും ഗ്രാമം വിടുന്നത്.

കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഭരണം അവസാനിച്ച മണിപ്പൂരില്‍ യുംനം ഖേംചന്ദ് സിങ് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. കുക്കി സമുദായത്തില്‍ നിന്നുള്ള നെംച കിപ്ജെന്‍, നാഗാ സമുദായത്തില്‍ നിന്നുള്ള ലോസ് ദിഖോ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും, ഗോവിന്ദാസ് കോന്തൗജം ആഭ്യന്തര മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

---- facebook comment plugin here -----

Latest