Kerala
തൃശൂര്‍ വടക്കാഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു
തൃശൂര്‍ അകമല ചെമ്പത്ത് വളപ്പില്‍ കൃഷ്ണന്റെ ഭാര്യ ലീലയാണ് (55) ആണ് മരിച്ചത്. ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
തൃശൂര്‍ | നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരി അകമല പത്മനാഭ ഹോട്ടലിന് സമീപത്ത് ഇന്ന് വൈകിട്ട് നാലോടെയാണ് അപകടം. അകമല ചെമ്പത്ത് വളപ്പില്‍ കൃഷ്ണന്റെ ഭാര്യ ലീലയാണ് (55) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ലീലയെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
തോന്നൂര്‍ക്കര ചേലക്കാട്ട് വീട്ടില്‍ ജയകൃഷ്ണന്‍, മാതാവ് ജലജ എന്നിവര്‍ക്കാണ് പരുക്കേറ്റത്. സമീപത്തെ കടയില്‍ വെള്ളം കുടിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഇവരെയും കാറിടിച്ചത്.
തിരുവില്വാമല സ്വദേശിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
---- facebook comment plugin here -----


