Connect with us

Kerala

ഭീകര വിരുദ്ധ നടപടികള്‍; പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി

പഹല്‍ഗാമില്‍ 26 നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ എത്തിക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണം.

Published

|

Last Updated

തിരുവനന്തപുരം | ഭീകരതക്കെതിരായി കേന്ദ്ര സര്‍ക്കാരും പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പഹല്‍ഗാമില്‍ 26 നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ എത്തിക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പാകിസ്ഥാനില്‍ ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നയതന്ത്ര ഇടപെടലുകള്‍ കൂടി നടത്തേണ്ടതുണ്ട്.

ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു നില്‍ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest