Connect with us

Kerala

മുഖ്യമന്ത്രി സ്ഥാനം; ചേരിതിരിഞ്ഞുള്ള പ്രകടനവും ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് വി ഡി സതീശന്‍

യു ഡി എഫും കോണ്‍ഗ്രസ്സും ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയ അവസരമാണിത്. അഭിമാനകരമായ ഈ നിമിഷത്തില്‍ അച്ചടക്കം പാലിച്ച് ഐക്യത്തോടെ മുന്നോട്ട് പോകണം.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പ്രകടനം നടത്തുന്നതും ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് വി ഡി സതീശന്‍. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ സ്‌നേഹപൂര്‍വം അതില്‍ നിന്ന് പിന്മാറണമെന്നും ഫേസ് ബുക്ക് കുറിപ്പില്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.

യു ഡി എഫും കോണ്‍ഗ്രസ്സും ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയ അവസരമാണിത്. അഭിമാനകരമായ ഈ നിമിഷത്തില്‍ അച്ചടക്കം പാലിച്ച് ഐക്യത്തോടെ മുന്നോട്ട് പോകണം. വിജയത്തിന്റെ ശോഭ കെടുത്തുന്ന പ്രവണതകള്‍ അനുവദിക്കില്ല. പാര്‍ട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു നടപടിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്.

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ എ ഐ സി സി നേതൃത്വം ഉചിതമായ തീരുമാനമെടുക്കും. കോണ്‍ഗ്രസ്സ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികള്‍ പൂര്‍ത്തിയായെന്നും രണ്ടാം ഘട്ട നടപടികളിലേക്ക് എ ഐ സി സി കടന്നതായും വി ഡി സതീശന്‍ അറിയിച്ചു.

 

Latest