lokayukta
മന്ത്രി ബിന്ദുവിന് ലോകായുക്ത ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരെ ഹരജി നല്‍കാന്‍ ചെന്നിത്തല
ലോകായുക്തയുടെത് പരാതിക്കാരനെ അവഹേളിക്കുന്ന നിലപാടാണെന്ന് ചെന്നിത്തല ആരോപിച്ചു.
തിരുവനന്തപുരം | കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വി സി പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് ലോകായുക്ത ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ പുനഃപരിശോധനാ ഹരജി നല്‍കാന്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോകായുക്തയുടെത് പരാതിക്കാരനെ അവഹേളിക്കുന്ന നിലപാടാണെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയെ കക്ഷി ചേര്‍ക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വി സി പുനര്‍നിയമനത്തില്‍ മന്ത്രി ബിന്ദു അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കാണിച്ച് ചെന്നിത്തലയാണ് ലോകായുക്തയെ സമീപിച്ചത്. എന്നാല്‍, ലോകായുക്ത ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു.







