chennithala
എസ് എഫ് ഐ സാമൂഹ്യ വിരുദ്ധ സംഘടനയാണെന്ന് ചെന്നിത്തല
എസ് എഫ് ഐയെ നിയന്ത്രിക്കാന്‍ സി പി എമ്മിനോ പോലീസിനോ കഴിയുന്നില്ല
തിരുവനന്തപുരം | എസ് എഫ് ഐ സാമൂഹ്യ വിരുദ്ധ സംഘടനയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ് എഫ് ഐയെ നിയന്ത്രിക്കാന്‍ സി പി എമ്മിനോ പോലീസിനോ കഴിയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ കോഴ വിവാദത്തിലായിരുന്നു ചെന്നിത്തലയുടെ ആരോപണം.
മോദി എത്ര ശ്രമിച്ചാലും കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കില്ല. സ്വര്‍ണ്ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ എന്തു കൊണ്ട് അന്വേഷിക്കുന്നില്ല. സ്വര്‍ണ്ണക്കടത്തില്‍ മറുപടി പറയേണ്ടത് മോദിയാണ്. സോളാര്‍ കേസില്‍ എല്ലാ കാര്യങ്ങളും കണ്ടെത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ സമാപന സമ്മേളനത്തില്‍ ഇടത് നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുമെന്നാണ് വിശ്വാസമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.







