National
രാജസ്ഥാനില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണു
വിമാനം പൂര്‍ണ്ണമായും കത്തിയതായാണ് പ്രാഥമിക വിവരം
ന്യൂഡല്‍ഹി| രാജസ്ഥാനില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണു. ഭരത്പൂരിലാണ് വിമാനം തകര്‍ന്ന് വീണത്. ചാര്‍ട്ടേഡ് ചെയ്ത ജെറ്റ് ആണ് തകര്‍ന്നതെന്ന് ഭരത്പുര്‍ ജില്ലാ കലക്ടര്‍ അലോക് രഞ്ജന്‍ അറിയിച്ചു. ആഗ്രയില്‍നിന്നു പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനമാണ് തകര്‍ന്നത്. സാങ്കേതിക തകരാറാണ് കാരണം. വിമാനം പൂര്‍ണ്ണമായും കത്തിയതായാണ് പ്രാഥമിക വിവരം.
വിമാനത്തില്‍ എത്രപേരുണ്ടായിരുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
updating…







