Uae
യു എ ഇയിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം
വെള്ളിയാഴ്ച ഉണ്ടായിരുന്ന വാരാന്ത്യ അവധി ഇനിമുതല്‍ ഞായറാഴ്ച ആയിരിക്കും.

അബുദബി | യു എ ഇ യില്‍ വാരാന്ത്യ അവധി ദിവസം മാറിയതോടെ അബുദബി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുത്തി. ഇനിമുതല്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച ഉണ്ടായിരുന്ന വാരാന്ത്യ അവധി ഇനിമുതല്‍ ഞായറാഴ്ച ആയിരിക്കും. എന്നാല്‍ ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 വരെ ഓഫീസ് പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----