Connect with us

puthuppalli

നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുക ചാണ്ടി ഉമ്മനെന്ന് തിരുവഞ്ചൂര്‍

പള്ളിയും കല്ലറയും സന്ദര്‍ശിച്ച് ചാണ്ടി ഉമ്മന്‍

Published

|

Last Updated

കോട്ടയം | വരുന്ന 11 ന് കേരള നിയമസഭയില്‍ നടക്കാന്‍ പോകുന്നത് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞയാകുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പോളിംഗ് ദിനത്തില്‍ കണ്ട സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരുടെ ഒഴുക്ക് സര്‍ക്കാര്‍ വിരുദ്ധ വികാരത്തിന്റെ പ്രതിഫലനമെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.

വോട്ടെണ്ണല്‍ ദിനത്തിലും പതിവ് തെറ്റിക്കാതെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. രാവിലെ തന്നെ പുതുപ്പള്ളി പള്ളിയും ഉമ്മന്‍ ചാണ്ടിയുടെ കല്ലറയും സന്ദര്‍ശിച്ച ശേഷമാണ് ചാണ്ടി ഉമ്മന്‍ കൗണ്ടിങ്ങ് സെന്ററിലേക്ക് പോയത്.

എല്ലാം വോട്ടിംഗ് മെഷീന്‍ പറയുമെന്ന് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ശുഭ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.