Connect with us

Kerala

ചാലക്കുടി ബേങ്ക് കവര്‍ച്ച; പ്രതിയ്ക്കായുള്ള കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

പ്രതി നിലവില്‍ വിയ്യൂര്‍ ജയിലിലാണുള്ളത്.

Published

|

Last Updated

തൃശൂര്‍| ചാലക്കുടി പോട്ട ബേങ്ക് കവര്‍ച്ച കേസിലെ പ്രതിയ്ക്കായുള്ള പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് ചാലക്കുടി കോടതി പ്രതി റിജോ ആന്റണിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പ്രതി നിലവില്‍ വിയ്യൂര്‍ ജയിലിലാണുള്ളത്. കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനും റിജോ ആന്റണി മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നതിനും വേണ്ടിയാണ് കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ബേങ്കില്‍ നിന്ന് മുഴുവന്‍ പണവും കൈക്കലാക്കാന്‍ പദ്ധതിയുണ്ടായിരുന്നില്ലെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ആവശ്യമുണ്ടായിരുന്ന പണം ലഭിച്ചെന്ന് ഉറപ്പായതോടെ ബേങ്കില്‍ നിന്ന് പോകുകയായിരുന്നു. ബേങ്ക് മാനേജര്‍ മരമണ്ടനായിരുന്നു. കത്തി കാണിച്ച ഉടന്‍ മാനേജര്‍ മാറിത്തന്നു. മാനേജര്‍ ഉള്‍പ്പടെ രണ്ട് ജീവനക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കില്‍ കവര്‍ച്ചാശ്രമത്തില്‍ നിന്ന് പിന്മാറുമായിരുന്നുവെന്നും പ്രതി പോലീസിന് മൊഴി നല്‍കിയിരുന്നു.

 

 

Latest