Connect with us

National

സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഇരുപതിലധികം ഒ ടി ടി പ്ലാറ്റ്‌ഫോമുകൾക്ക് പൂട്ടിട്ട് കേന്ദ്രം

അശ്ലീല സിനിമകളും വെബ്സീരീസുകളും പ്രക്ഷേപണം ചെയ്തിരുന്ന പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമുകൾ എല്ലാം നിരോധിച്ചവയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Published

|

Last Updated

ന്യൂഡൽഹി | സ്ത്രീകളെ അപകീർത്തികരമായി ചിത്രീകരിക്കുന്നതുൾപ്പെടെ വിവിധ നിയമ ലംഘനങ്ങൾ നടത്തിയ 20-ലധികം ഒ ടി ടി പ്ലാറ്റ്‌ഫോമുകൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തി. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പ്രായപൂർത്തിയാകാത്തവർക്ക് അശ്ലീല ഉള്ളടക്കങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നത് തടയുന്നതിനും ഡിജിറ്റൽ ഉള്ളടക്കം നിയമപരവും മാന്യവുമായ പരിധിക്കുള്ളിൽ നിലനിർത്തുന്നതിനും വേണ്ടിയാണ് നടപടിയെന്ന് വൃത്തങ്ങൾ അറിയിച്ചു.

അശ്ലീല സിനിമകളും വെബ്സീരീസുകളും പ്രക്ഷേപണം ചെയ്തിരുന്ന പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമുകൾ എല്ലാം നിരോധിച്ചവയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ വെബ്സൈറ്റുകളിലേക്കുള്ള പൊതു പ്രവേശനം ഇന്ത്യയിൽ നിരോധിക്കാനും നീക്കം ചെയ്യാനും ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് (ISP-കൾ) വിവര, പ്രക്ഷേപണ മന്ത്രാലയം വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്.