Connect with us

National

കേന്ദ്രം വാക്സിൻ സംഭരണം നിർത്തി; ബജറ്റ് വിഹിതത്തിൽ 4237 കോടി ധനമന്ത്രാലയത്തിന് തിരിച്ചുനൽകി

നിലവിലെ സാഹചര്യത്തിൽ ആറ് മാസത്തേക്കുള്ള വാക്സിൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ കൈകവശം ഉപയോഗിക്കാതെ ബാക്കിയുണ്ട്.

Published

|

Last Updated

ന്യൂഡൽഹി | കേന്ദ്ര ആരോഗ്യ മന്ത്രാലയം കൊവിഡ് വാക്സിൻ സംഭരണം അവസാനിപ്പിക്കുന്നു. കൊവിഡ് വ്യാപനം ഏറെക്കുറെ നിയന്ത്രണത്തിലായ സാഹചര്യത്തിൽ കൂടുതൽ വാക്സിൻ സ്റ്റോക്ക് ചെയ്യേണ്ടെന്നാണ് തീരുമാനം. ഇതിന്റെ ഭാഗമായി കൊവിഡ് വാക്സിനേഷനായി 2022-23 ബജറ്റിൽ വകയിരുത്തിയ അയ്യായിരം കോടി രൂപയിൽ ബാക്കിയുള്ള 4237.14 കോടി രൂപ ധനമന്ത്രാലയത്തിന് തിരിച്ചുനൽകി.

നിലവിലെ സാഹചര്യത്തിൽ ആറ് മാസത്തേക്കുള്ള വാക്സിൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ കൈകവശം ഉപയോഗിക്കാതെ ബാക്കിയുണ്ട്. 1.8 കോടി ഡോസ് വാക്സിൻ സ്റ്റോക്കുണ്ടെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ സ്റ്റോക്കുള്ള ഈ വാക്സിനുകൾ എക്സ്പെയറി

കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെ ആളുകൾ വാക്സിനേഷൻ എടുക്കുന്നത് വളരെ കുറഞ്ഞിട്ടുണ്ട്. 75 ദിവസത്തെ സൗജന്യ ബൂസ്റ്റർ ഡോസ് ഡ്രൈവ് പ്രഖ്യാപിച്ചിട്ടും ആളുകൾ വാക്സിൻ എടുക്കാന വിമുഖത കാണിക്കുന്നതായാണ് അനുഭവം. കണക്കുകൾ പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 98 ശതമാനം പേരും ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുണ്ട്. 92 ശതമാനം പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുൽ വാക്സിൻ സ‌ംഭരിക്കേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്രം കണക്കുകൂട്ടുന്നത്. അടുത്ത ആറ് മാസത്തിന് ശേഷം വാക്സിൻ സംഭരണം പുനരാരംഭിക്കണോ വേണ്ടയോ എന്ന കാര്യം അന്നത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയാകും സ്വീകരിക്കുക.

കഴിഞ്ഞ വർഷം ജനുവരി 16 നാണ് രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് കുത്തിവയ്പ്പ് നൽകി. ഫെബ്രുവരി 2 മുതൽ കൊവിഡ് മുന്നണി പോരാളികൾക്ക് വാക്സിൻ നൽകിത്തുടങ്ങി.

അടുത്ത ഘട്ടത്തിൽ കഴിഞ്ഞ വർഷം മാർച്ച് 1 ന് 60 വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിലുള്ളവർക്കും നിർദ്ദിഷ്‌ട രോഗാവസ്ഥകളുള്ളവർക്കും വാക്സിനേഷൻ നൽകുന്നത് ആരംഭിച്ചു. കഴിഞ്ഞ വർഷം മെയ് 1 മുതലാണ് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കുത്തിവയ്പ്പ് നടത്താൻ അനുവദിച്ചുകൊണ്ട് വാക്സിനേഷൻ ഡ്രൈവിന്റെ വ്യാപ്തി വിപുലീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.

15-18 വയസ് പ്രായമുള്ള കൗമാരക്കാരുടെ കുത്തിവയ്പ്പ് ജനുവരി 3 ന് ആരംഭിച്ചു. ജനുവരി 10 മുതൽ ആരോഗ്യ, മുൻനിര തൊഴിലാളികൾക്കും 60 വയസും അതിനുമുകളിലും പ്രായമുള്ളവർക്കും കോമോർബിഡിറ്റികൾ ഉള്ളവർക്കും മുൻകരുതൽ ഡോസ് നൽകിത്തുടങ്ങി. മാർച്ച് 16 മുതൽ 12-14 വയസ് പ്രായമുള്ള കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകാൻ തുടങ്ങി. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് -19 വാക്സിനുകളുടെ മുൻകരുതൽ ഡോസുകൾ നൽകുന്നത് ഏപ്രിൽ 10 ന് ആരംഭിച്ചു.

രാജ്യത്ത് നൽകിയ മൊത്തം വാക്സിൻ ഡോസുകൾ കഴിഞ്ഞ വർഷം ഒക്ടോബർ 21 ന് 100 കോടിയും ഈ വർഷം ജനുവരി 7 ന് 150 കോടിയും കടന്നു. മൊത്തം ഡോസുകൾ ജൂലൈ 17 ന് 200 കോടി കവിഞ്ഞു.

 

Latest