Connect with us

National

അന്വേഷണ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നു: പ്രിയങ്കാ ഗാന്ധി

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ജനത്തെ ഭീഷണിപ്പെടുത്താനും എതിരാളിയെ സമ്മര്‍ദ്ദത്തിലാക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി |  കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി . കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ജനത്തെ ഭീഷണിപ്പെടുത്താനും എതിരാളിയെ സമ്മര്‍ദ്ദത്തിലാക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. ഈ പ്രവണത അനുവദിക്കാനാവില്ലെന്നും പ്രിയങ്ക പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ അനന്തരവന്‍ ഭൂപേന്ദ്ര സിംഗ് ഹണിയെ അനധികൃത മണല്‍ ഖനന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പരാമര്‍ശം.

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഗാസിയാബാദില്‍ വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണത്തിലാണ് പ്രിയങ്ക. സാഹിബാബാദിലും പ്രിയങ്ക പ്രചാരണം നടത്തി. 30 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഉത്തര്‍പ്രദേശിലെ എല്ലാ നിയമസഭാ സീറ്റുകളിലും പാര്‍ട്ടി മത്സരിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. ”ഞങ്ങള്‍ സര്‍വ്വശക്തിയുമുപയോഗിച്ച് പോരാടുകയാണ്. 30 വര്‍ഷത്തിനിടെ ആദ്യമായാണ് ഞങ്ങളുടെ പാര്‍ട്ടി എല്ലാ സീറ്റുകളിലും മത്സരിക്കുന്നത്. പൊതുജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഞങ്ങള്‍ ഉന്നയിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

 

Latest