Connect with us

ഒന്നര മാസം നീണ്ട കൊടിയ യാതനകൾക്കും അക്രമങ്ങൾക്കും ഒടുവിൽ താത്കാലിക വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ഗസ്സ ശാന്തമായി. ഇടതടവില്ലാതെ ബോംബറുകൾ വീഴുകയും കുട്ടികളും സ്ത്രീകളുമടക്കം ആയിരക്കണക്കിന് നിരപരാധികൾ മരിച്ചുവീഴുകളയും ചെയ്ത നാളുകൾക്ക് താത്കാലിക ഇടവേള ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഗസ്സ നിവാസികൾ. യുദ്ധവിമാനങ്ങളുടെ ഭയാനക ശബ്ദം നിലച്ചതോടെ ഗസ്സക്കാർ അഭയാർഥി ക്യാമ്പുകളിൽ നിന്നും മറ്റു പുറത്തേക്കിറങ്ങി. സ്വന്തം വീട് നിന്നിരുന്ന സ്ഥലത്ത് കോൺക്രീറ്റ് അവശിഷ്ടങ്ങൾ കണ്ട് പലുടെയും സമനില തെറ്റിയെങ്കിലും ജീവനെങ്കിലും ബാക്കിയായതിന്റെ ആശ്വാസിത്തിലായിരുന്നു അവർ.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest