Kerala
കരൂര്‍ ദുരന്തത്തില്‍ സി ബി ഐ അന്വേഷണം വേണം; മുഖ്യമന്ത്രിയുടെ ഓഫീസിന് ബോംബ് ഭീഷണി
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്ക് ഇമെയിലായാണ് ഭീഷണി സന്ദേശമെത്തിയത്.

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ഓഫീസിനും ക്ലിഫ് ഹൗസിനും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്ക് ഇമെയിലായാണ് ഭീഷണി സന്ദേശമെത്തിയത്.
തമിഴ്‌നാട്ടിലെ കരൂരിലുണ്ടായ ദുരന്തം ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നും സി ബി ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സന്ദേശം. ഡി എം കെ നേതാക്കള്‍, ചില പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ദുരന്തവുമായി ബന്ധമുണ്ടെന്ന് സന്ദേശത്തിലുണ്ട്. ഇവരുടെ പേരുകളും പരാമര്‍ശിച്ചിട്ടുണ്ട്. പ്രതികാരമെന്ന നിലയില്‍ കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് വെക്കുമെന്നാണ് ഭീഷണി.
ഭീഷണി സന്ദേശത്തില്‍ പോലീസ് പരിശോധന നടത്തിവരികയാണ്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നേരത്തെയും സമാന രീതിയില്‍ ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നു.
---- facebook comment plugin here -----