Kerala
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; ഇന്‍ഫോപാര്‍ക്ക് എസ്ഐക്ക് സസ്പെന്‍ഷന്‍
ശ്രീജിത്ത് ഓടിച്ച കാര്‍ മറ്റൊരു കാറിലും രണ്ട് ബൈക്കിലും ഇടിക്കുകയായിരുന്നു
എറണാകുളം| മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഇന്‍ഫോപാര്‍ക്ക് എസ്ഐയ്ക്ക് സസ്‌പെന്‍ഷന്‍. എസ്ഐ ബി.ശ്രീജിത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ചൊവ്വാഴ്ച രാത്രി ഇന്‍ഫോപാര്‍ക്ക് റോഡില്‍ ബ്രഹ്മപുരം പാലത്തിന് സമീപമായിരുന്നു അപകടം.
സ്പെഷല്‍ ബ്രാഞ്ച് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയാണ് ശ്രീജിത്തിനെ സസ്പെന്‍ഡ് ചെയ്തത്.
എസ്‌ഐ ഓടിച്ച കാര്‍ മാറ്റൊരു കാറിലും രണ്ടു ബൈക്കുകളിലും ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റ പാലക്കാട് സ്വദേശി രാകേഷ് ചികിത്സയിലാണ്.







