Connect with us

Business

ബോചെ സ്‌ക്രാച് ആന്‍ഡ് വിന്‍ വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസുകള്‍ വിതരണം ചെയ്തു

സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡിലൂടെ ദിവസേന സമ്മാനങ്ങള്‍

Published

|

Last Updated

തൃശൂര്‍ | പുതുതായി വിപണിയിലെത്തിയ ബോചെ ബ്രഹ്മി ടീ സ്‌ക്രാച് ആന്‍ഡ് വിന്നിലൂടെ സമ്മാനാര്‍ഹ രായവര്‍ക്ക് ക്യാഷ് പ്രൈസുകള്‍ വിതരണം ചെയ്തു. അഡ്വ. വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ, 812 കി. മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോക സമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെയുടെ സാന്നിധ്യത്തില്‍ ക്യാഷ് പ്രൈസുകള്‍ കൈമാറി.

ബോചെ ബ്രഹ്മി ടീ വാങ്ങുന്നവര്‍ക്ക് ടീ പാക്കറ്റിനൊപ്പം ലഭിക്കുന്ന സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡിലൂടെ ഫല്‍റ്റുകള്‍, കാറുകള്‍, ടൂ വീലറുകള്‍, ഐ ഫോണുകള്‍, ബോചെ പബ്ബില്‍ നിന്ന് ഒരു കുപ്പി ബോചെ പാനീയം, ടീ പാക്കറ്റ്, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ക്യാഷ് വൗച്ചര്‍ എന്നീ സമ്മാനങ്ങള്‍ നേടാം. കൂടാതെ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡിലൂടെ ആയിരക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ ദിവസേന ചുരണ്ടി നേടാം.

കൊടുങ്ങല്ലൂര്‍ സീഷോര്‍ റെസിഡന്‍സി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സി ഇ ഒ സഞ്ജയ് ജോര്‍ജ്, രാജേഷ് വര്‍മ (ബോചെ ടീ സി ഇ ഒ) ഡോ. മൂര്‍ത്തി (ബോചെ പേ), അന്‍ഷാദ് അലി (ഗ്രൂപ്പ് ബിസിനസ് ഹെഡ്), ആനി (ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് സ്റ്റേറ്റ് കോ- ഓര്‍ഡിനേറ്റര്‍) എന്നിവരും തിരഞ്ഞെടുക്കപ്പെട്ട 250 ബോചെ പാര്‍ട്ണര്‍മാരും പങ്കെടുത്തു.

 

---- facebook comment plugin here -----

Latest