Connect with us

Kerala

കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കാനിറങ്ങിയ നടിയെ കയറി പിടിച്ച കേസ്; പ്രതി അറസ്റ്റില്‍

കതൃക്കടവ് സ്വദേശി വിപിന്‍ റോയ് ആണ് അറസ്റ്റിലായത്.

Published

|

Last Updated

കലൂര്‍| കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കാനിറങ്ങിയ നടിയെ തടഞ്ഞു നിര്‍ത്തി കയറി പിടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കതൃക്കടവ് സ്വദേശി വിപിന്‍ റോയ് ആണ് അറസ്റ്റിലായത്. പ്രതിയെ പാലാരിവട്ടം പോലീസ് ആണ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

നടിയെ തടഞ്ഞു നിര്‍ത്തി പ്രതി കയറി പിടിക്കുകയായിരുന്നു. പ്രതിക്കെതിരെ നടി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ സാമൂഹിക മാധ്യമത്തിലൂടെ നിരന്തരം ശല്യം ചെയ്യുന്ന വ്യക്തിയാണെന്നും നടി പോലീസിന് മൊഴി നല്‍കി. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്. പ്രതിയെ ഉടന്‍ തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Latest