Kerala
തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി റോഡില്‍ കാര്‍ ഡിവൈഡറിലേക്ക് ഇടിച്ച് കയറി അപകടം; ആര്‍ക്കും പരുക്കില്ല
സ്മാര്‍ട്ട് സിറ്റി റോഡ് വന്ന ശേഷമുള്ള ആദ്യ അപകടമാണ് ഇന്ന് വഴുതക്കാട് ഉണ്ടായത്.

തിരുവനന്തപുരം| തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി റോഡില്‍ കാര്‍ ഡിവൈഡറിലേക്ക് ഇടിച്ച് കയറി അപകടം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. വഴുതക്കാട് ജംഗ്ഷനിലാണ് സംഭവം. തിരുവനന്തപുരത്തെ മൂന്ന് പ്രധാനപ്പെട്ട റോഡുകളായ ബേക്കറി ജംഗ്ഷന്‍ റോഡ്, വെള്ളയമ്പലം ഭാഗത്തെ റോഡ്, ജഗതി റോഡ് തുടങ്ങിയവ സംഗമിക്കുന്നതാണ് സ്മാര്‍ട്ട് സിറ്റി റോഡ്.
അപകട സമയത്ത് സ്ഥലത്ത് സിഗ്‌നല്‍ ഉണ്ടായിരുന്നില്ല. ബേക്കറി ജംഗ്ഷന്‍ ഭാഗത്ത് നിന്ന് വന്ന കാറും വെള്ളയമ്പലം ഭാഗത്ത് നിന്ന് വന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ഒരു കാര്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത വാഹനമാണ്. സ്മാര്‍ട്ട് സിറ്റി റോഡ് വന്ന ശേഷമുള്ള ആദ്യ അപകടമാണ് ഇന്ന് വഴുതക്കാട് ഉണ്ടായത്.
അതേസമയം ഈ റോഡിലൂടെ വാഹനങ്ങള്‍ വളരെ വേഗത്തിലാണ് പോകറുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു.