Kerala
ആലുവയില്‍ ലോറിയുടെ പിന്നിലിടിച്ച് കാര്‍ പൂര്‍ണ്ണമായി കത്തിനശിച്ചു; അപകടത്തില്‍ ആര്‍ക്കും പരുക്കില്ല
ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കുന്നതിന് മുമ്പ് തന്നെ കാര്‍ പൂര്‍ണമായി കത്തിനശിച്ചു.
കൊച്ചി|ആലുവ ദേശീയപാതയില്‍ ലോറിയുടെ പിന്നിലിടിച്ച് കാര്‍ പൂര്‍ണ്ണമായി കത്തിനശിച്ചു. സിഗ്‌നല്‍ കാത്ത് കിടന്നിരുന്ന ലോറിക്ക് പിന്നിലാണ് ബിഎംഡബ്ലു കാര്‍ ഇടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഇന്ന് പുലര്‍ച്ചെ ഒന്നരയോടു കൂടിയായിരുന്നു അപകടമുണ്ടായത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കുന്നതിന് മുമ്പ് തന്നെ കാര്‍ പൂര്‍ണമായി കത്തിനശിച്ചു.
അതിനിടെ, എറണാകുളം പനമ്പിള്ളി നഗറില്‍ കാര്‍ കുഴിയില്‍ വീണു. ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കാന്‍ എടുത്ത കുഴിയിലാണ് കാര്‍ വീണത്. അധികൃതരുടെ ഭാഗത്തുനിന്ന് വലിയ അനാസ്ഥയാണുണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.







