Connect with us

National

തിരുപ്പൂരില്‍ വാഹനാപകടം; അഞ്ച് മരണം

കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്.

Published

|

Last Updated

തിരുപ്പൂര്‍|തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ചന്ദ്രശേഖര്‍ (60), ഭാര്യ ചിത്ര (57), ഇളസശന്‍ (26), അരിവിത്ര (30), മൂന്ന് മാസം പ്രായമുള്ള സാക്ഷി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റയാളെ തിരുപ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുപ്പൂരിലെ ഓലപാളയത്ത് നിന്ന് വരികയായിരുന്ന ഹോണ്ടാ സിറ്റി കാറും തമിഴ്‌നാട് ആര്‍.ടി.സി ബസും കൂട്ടിയിടിച്ചാണ് അപകടം. കാറില്‍ ആറു പേരാണ് യാത്ര ചെയ്തിരുന്നത്. ചന്ദ്രശേഖരന്റെ അറുപതാം പിറന്നാളുമായി ബന്ധപ്പെട്ട് നടത്തിയ യാത്രക്കുശേഷം തിരികെ വരികയായിരുന്നു കുടുംബം.

പോലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തിയാണ് ബസിനടിയില്‍ കുടുങ്ങിയ കാര്‍ പുറത്തെടുത്തത്. സംഭവത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ -തിരിച്ചറിപ്പള്ള ദേശീയപാതയില്‍ വാഹന ഗതാഗതം തടസപ്പെട്ടു.

 

 

 

Latest