Connect with us

Saudi Arabia

അസീറിൽ  വാഹനാപകടം: വിദ്യാർഥി മരിച്ചു

സ്‌കൂൾ ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം; 20 പേർക് പരുക്ക്

Published

|

Last Updated

അസീർ | അസീർ പ്രവിശ്യയിലെ അൽ- ഹഫീറിൽ സ്‌കൂൾ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  വിദ്യാർഥി മരിക്കുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. സ്കൂൾ ബസ്സിൽ സഞ്ചരിച്ച വിദ്യാർഥിയാണ് മരിച്ചത്. പരുക്കേറ്റവരിലേറെയും വിദ്യാർഥികളാണ്.

അപകടം സംഭവിച്ച ഉടൻ തന്നെ റെഡ്ക്രസൻ്റ്, ആരോഗ്യ മന്ത്രാലയം, സുരക്ഷാസേന എന്നിവർ രക്ഷാപ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.  പരുക്കേറ്റവരെ ഖമീസ് മുഷൈത്തിലെയും അൽ-മദയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു

Latest