Connect with us

Thrissur

യൂട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; യുവാവ് പിടിയില്‍

തൃശൂര്‍ പൂച്ചട്ടി സ്വദേശി സനൂപിനെയാണ് തൃശൂര്‍ എക്‌സൈസ് റെയ്ഞ്ച് പിടികൂടിയത്. ഇയാളില്‍ നിന്നും ഒന്നര കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

Published

|

Last Updated

തൃശൂര്‍ | യൂട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയയാള്‍ പിടിയില്‍. തൃശൂര്‍ പൂച്ചട്ടി സ്വദേശി സനൂപിനെയാണ് തൃശൂര്‍ എക്‌സൈസ് റെയ്ഞ്ച് പിടികൂടിയത്. ഇയാളില്‍ നിന്നും ഒന്നര കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

മീന്‍ പിടിക്കുന്നതിനെ കുറിച്ചുള്ള യൂട്യൂബ് ചാനലിന്റെ മറവിലായിരുന്നു കഞ്ചാവ് കച്ചവടം. സബ്‌സ്‌കൈബേഴ്‌സ് ആകുന്നവരെ മീന്‍പിടിത്തം പരിശീലിപ്പിക്കാന്‍ എന്ന പേരില്‍ വിളിച്ചു വരുത്തി ആദ്യം സൗജന്യമായി കഞ്ചാവ് കൊടുക്കുകയും തുടര്‍ന്ന് സ്ഥിരമായി നല്‍കുകയുമായിരുന്നു ഇയാളുടെ രീതി. 500 രൂപയുടെ ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് വില്‍പന നടത്തിയിരുന്നത്.

 

Latest