Kozhikode
വിവരസാങ്കേതികതയെ നിരാകരിക്കലല്ല, നന്മക്കായി ഉപയോഗപ്പെടുത്തലാണ് അഭികാമ്യം: ഡോ.അബ്ദുറഹ്മാന്
സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഡിപ്ലോമ ഇന്‍ ഇസ്ലാമിക് എഡ്യൂക്കേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ പഠിതാക്കളുടെ കോണ്വെക്കേഷന് കാലിക്കറ്റ് ടവറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് | വിവര സാങ്കേതികവിദ്യയും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മനുഷ്യരില്‍ ഉണ്ടാക്കുന്ന പ്രതിഫലനം ഗുണദോഷ സമ്മിശ്രമാണെങ്കിലും അതിനെ മനുഷ്യ നന്മക്ക് ഉപകാരപ്രദമായ രീതിയില്‍ വിനിയോഗിക്കാനാകണം നമ്മുടെ ശ്രമമെന്ന് സി. ഡിറ്റ് ഡയറക്ടര്‍ ഡോക്ടര്‍ അബ്ദുറഹ്മാന് പ്രസ്താവിച്ചു. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഡിപ്ലോമ ഇന്‍ ഇസ്ലാമിക് എഡ്യൂക്കേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ പഠിതാക്കളുടെ കോണ്വെക്കേഷന് കാലിക്കറ്റ് ടവറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസരംഗത്തും കലാസാഹിത്യ രംഗത്തും മാത്രമല്ല മനുഷ്യരുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും കുതിച്ചുചാട്ടം സാധ്യമാക്കുന്നതില്‍ വിവരസാങ്കേതികവിദ്യ പ്രധാന പങ്കു വഹിക്കുന്നു.കാലത്തിന്റെ മാറ്റത്തെ നമുക്ക് കാണാതിരുന്നു കൂടാ. നന്മക്ക് വേണ്ടി നിലപാട് എടുക്കാന്‍ നാം സന്നദ്ധരായാല്‍ സാങ്കേതിക വിദ്യയെ മനുഷ്യരാശിയുടെ സമാധാനപരമായ മുന്നേറ്റങ്ങള്‍ക്ക് ഉപകാരപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഈ പരിപാടിയില്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്ന ബിരുദവും ബിരുദാനന്ദ ബിരുദവും ഉള്ള ട്രെയിനികള്‍ക്ക് ഇക്കാര്യത്തില്‍ മാതൃകാപരമായ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.പേരോട് അബ്ദുറഹ്മാന് സഖാഫി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരമുള്ള 200 മദ്രസകള്‍ക്ക് നിര്‍മ്മാണത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി മൂന്ന് കോടി രൂപയുടെ സഹായധനം ചടങ്ങില്‍ വച്ച് വിതരണം ചെയ്തു. സമസ്ത പ്രസിഡന്റ് ഈ സുലൈമാന്‍ മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. കോടമ്പുഴ ബാവ മുസ്ലിയാര് സഹായവിതരണം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോടമ്പുഴ ബാവ മുസ്ലിയാര് സമ്മേളനം ഉദ്ഘാടനം ചെയ്തു. സി. മുഹമ്മദ് ഫൈസി, അബൂ ഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വെല്യാപ്പള്ളി, ഡോക്ടര്‍ അബ്ദുല്‍ അസീസ് ഫൈസി, പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദ്, വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി, എന്‍ അലിഅബ്ദുല്ല, സൈഫുദ്ദീന് ഹാജി, കെ.എം.എ.റഹീം, സിപി സൈതലവി, മുഹമ്മദ് അലി മാടായി തുടങ്ങിയവര്‍ സംബന്ധിച്ചു
Content Highlights: C-DIT Director Dr Abdurahman stated that information technology and artificial intelligence must be harnessed for human welfare during a convocation at Calicut Tower in Kozhikode. Perod Abdurahman Saqafi distributed certificates to graduates of the Diploma in Islamic Education course. Three crore rupees in aid was also distributed for infrastructure development across 200 madrasas.






