Connect with us

Kerala

ആലുവയില്‍ ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരുക്ക്

മൂന്നുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Published

|

Last Updated

കൊച്ചി |  ആലുവയില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു. എടത്തല എട്ടേക്കര്‍ പള്ളിക്ക് സമീപത്തുവച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് അപകടം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ആലുവയില്‍ നിന്നും കിഴക്കമ്പലം ഭാഗത്തേക്ക് പോയ സെന്റ്‌തോമസ് ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് ബസില്‍ 40 ഓളം യാത്രക്കാരുണ്ടായിരുന്നു.

അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു

 

Latest