Ongoing News
മികച്ച വളര്‍ച്ചാനിരക്കിന് വേഗതപകരുന്ന ബജറ്റ് : എം എ യൂസഫലി
പ്രവാസി സമൂഹത്തിനും പ്രതീക്ഷ നല്‍കുന്നതാണ് ബജറ്റ്.
ദുബൈ | ഇന്ത്യയുടെ മികച്ച വളര്‍ച്ചാ നിരക്കും ദീര്‍ഘകാല സാമ്പത്തിക നയങ്ങളും പ്രതിഫലിക്കുന്നതാണ് ഇത്തവണത്തെ ബജറ്റെന്ന് എംഎ യൂസഫലി. നികുതി നിയമങ്ങള്‍ ലളിതമാക്കിയും, വലിയ നിക്ഷേപസാധ്യകള്‍ക്ക് അവസരം തുറന്നും സുസ്ഥിരമായ വികസന അന്തരീക്ഷമാണ് വ്യക്തമാകുന്നത്. വ്യവസായ ലോകത്തിനും പ്രവാസികള്‍ക്കും യുവജനതയ്ക്കും ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ പ്രഖ്യാപനങ്ങളെന്നും യൂസഫലി പറഞ്ഞു
പ്രവാസി സമൂഹത്തിനും പ്രതീക്ഷ നല്‍കുന്നതാണ് ബജറ്റ്. പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റ്മന്റ് സ്‌കീം (പിഐഎസ്) വഴി ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കാനുള്ള അവസരം, വ്യക്തിഗത നിക്ഷേപ പരിധി 5 ശതമാനത്തില്‍ നിന്ന് 10 ശതമാനം ആയി ഉയര്‍ത്തിയത്, എല്ലാ പിആര്‍ഓഐകള്‍ക്കുമുള്ള മൊത്തം നിക്ഷേപ പരിധി 10 ശതമാനത്തില്‍ നിന്ന് 24 ശതമാനം ആക്കി വര്‍ധിപ്പിച്ചത്, ഫെമ നിയമങ്ങള്‍ അവലോകനം ചെയ്യുമെന്ന പ്രഖ്യാപനം തുടങ്ങിയവ മികച്ച പ്രവാസി നിക്ഷേപങ്ങള്‍ക്ക് കൂടി ഊര്‍ജ്ജമേകുന്നതാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ടെക്‌നോളജി രംഗത്തിന് നല്‍കുന്ന പിന്തുണ, മികച്ച തൊഴിലവസരങ്ങള്‍ക്ക് വഴിതുറക്കും. ചെറുകിട വ്യവസായങ്ങള്‍ക്ക് പതിനായിരം കോടിയിലേറെ വകയിരുത്തിയതിലൂടെ ആഗോള ഉത്പാദക ഹബ്ബായി ഇന്ത്യ മാറുന്നതിന് വേഗതപകരും. കാര്‍ഷിക മേഖല്യ്ക്കും സ്ത്രീ സംരംഭങ്ങള്‍ക്കും പിന്തുണ നല്‍കുന്നതാണ് പ്രഖ്യാപനങ്ങള്‍.
7 അതിവേഗ റെയില്‍ ഇടനാഴികള്‍, ഉള്‍നാടന്‍ ജലപാതകള്‍, ഗ്ലോബല്‍ ബയോ ഫാര്‍മ മാനുഫാക്ചറിങ്ങ് ഹബ് തുടങ്ങി അടിസ്ഥാന വികസനത്തിലും ?ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ പ്രതിഫലിക്കുന്നത്-യൂസഫലി വ്യക്തമാക്കി




