Connect with us

National

ചോദ്യത്തിന് കോഴ; മഹുവയുടെ ഹരജി സുപ്രീംകോടതി ജനുവരി 3ന് പരിഗണിക്കും

വിഷയം പഠിക്കാന്‍ സമയം വേണമെന്ന് കോടതി വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി| ചോദ്യത്തിന് കോഴ ആരോപത്തില്‍ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര നല്‍കിയ ഹരജി സുപ്രീംകോടതി ജനുവരി മൂന്നിലേക്ക് മാറ്റി. വിഷയം പഠിക്കാന്‍ സമയം വേണമെന്ന് കോടതി വ്യക്തമാക്കി. എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്ന് മഹുവയുടെ പാര്‍ലമെന്റ് അംഗത്വം കഴിഞ്ഞ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു.

എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ മഹുവയ്ക്കെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ശേഷം ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. മഹുവയുടെ പെരുമാറ്റം അധാര്‍മ്മികവും എംപിക്ക് ചേരാത്തതുമാണെന്ന സമിതിയുടെ നിഗമനം സഭ അംഗീകരിക്കുന്നതായി സ്പീക്കര്‍ ഓം ബിര്‍ള ചൂണ്ടിക്കാട്ടി.

ഈ തീരുമാനത്തെ ചോദ്യം ചെയ്താണ് മഹുവ സുപ്രീംകോടതിയെ സമീപിച്ചത്.പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വ്യവസായി ഹിരാനന്ദാനിയില്‍ നിന്ന് മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

 

 

 

Latest