Connect with us

office attack

പയ്യന്നൂരില്‍ ആര്‍ എസ് എസ് ഓഫീസിന് നേരെ ബോംബേറ്

ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു

Published

|

Last Updated

കണ്ണൂര്‍ | പയ്യന്നൂരില്‍ ആര്‍ എസ് എസ് ഓഫീസിന് നേരെ അജ്ഞാതരുടെ ബോംബാക്രമണം. ബോംബേറില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആളപായമില്ല. ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് അക്രമണമുണ്ടായത്.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് പരിശോധനയും നടത്തും. ആക്രമണത്തിന് പിന്നില്‍ ആരെന്നത് സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.
ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്തി സി പി എം പയ്യന്നൂര്‍ ഏരിയ നേതാവ് ധനരാജിന്റെ ചരമവാര്‍ഷിക ദിനമായിരുന്നു ഇന്നലെ.

 

 

Latest