Connect with us

International

യുഎസിലെ തടാകത്തില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

രണ്ട്‌പേരും കെല്ലി സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ഥികളാണ്.

Published

|

Last Updated

 

വാഷിംഗ്ടണ്‍| യുഎസിലെ ഇന്ത്യാനയിലെ തടാകത്തില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സിദ്ധാന്ത് ഷാ (19), ആര്യന്‍ വൈദ്യ (20) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

ഏപ്രില്‍ 15-നാണ് സുഹൃത്തുക്കളോടൊപ്പം ഇന്ത്യനാപൊളിസ് ഡൗണ്ടൗണില്‍ നിന്ന് 64 മൈല്‍ തെക്കുപടിഞ്ഞാറായി മണ്‍റോ തടാകത്തില്‍ ഇവര്‍ നീന്താന്‍ പോയത്. തെരച്ചിലിനൊടുവില്‍ ഏപ്രില്‍ 18-നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മോശം കാലാവസ്ഥ മൂലം തെരച്ചില്‍ തടസ്സപ്പെട്ടിരുന്നു. രണ്ട്‌പേരും കെല്ലി സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ഥികളാണ്.

 

Latest