National
ബിഹാറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കയറിയ ബോട്ട് മറിഞ്ഞു; 18 കുട്ടികളെ കാണാതായി
കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
പട്‌ന| ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ബോട്ടപകടം. ഇന്ന് രാവിലെ കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ബോട്ട് മറിഞ്ഞ് 18 കുട്ടികളെ കാണാതായി. 34 പേര്‍ ബോട്ടിലുണ്ടായിരുന്നു. ബാഗ്മതി നദിയോട് ചേര്‍ന്ന് മധുപൂര്‍പട്ടി ഘട്ടിന് സമീപമാണ് സംഭവം.
രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദേശം നല്‍കി. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനാണ് നിര്‍ദേശം. അപകടത്തില്‍പ്പെട്ട കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സഹായവും പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന ദുരന്ത നിവാരണ സേനാ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.







