Connect with us

Kerala

കാസര്‍കോട് പുഴയില്‍ അവശനിലയില്‍ കണ്ടെത്തിയ ബിഎല്‍ഒ മരിച്ചു

ജോലി സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

Published

|

Last Updated

കാസര്‍കോട്|കാസര്‍കോട് മൊഗ്രാല്‍ കടവത്ത് പുഴയില്‍ അവശനിലയില്‍ കണ്ടെത്തിയ ബിഎല്‍ഒ മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയും ചെര്‍ക്കള സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനുമായ സവാദ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. മൊഗ്രാല്‍ പുത്തൂര്‍ ഒന്നാം ബൂത്ത് ബിഎല്‍ഒ ആണ് സവാദ്. രാവിലെ ഏഴ് മണിയോടെയാണ് സവാദ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. നാട്ടുകാരും അയല്‍ക്കാരും നടത്തിയ തെരച്ചിലില്‍ കടവത്ത് പുഴയില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് സവാദിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു അടിയന്തര ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. മരണത്തില്‍ ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തി. ജോലി സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ എത്താതെ മൃതദേഹം ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങുകയില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

 

 

---- facebook comment plugin here -----

Latest