Connect with us

Ongoing News

ഐ എസ് എല്ലില്‍ ബംഗളൂരു എഫ്‌സിയോട് പരാജയപ്പെട്ട് ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു

Published

|

Last Updated

ബംഗളൂരു | ഐ എസ് എല്ലില്‍ ബംഗളൂരു എഫ്‌സിയോട് പരാജയപ്പെട്ട് ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത ഒരു ഗോളിനാണ് ദയനീയ പരാജയം. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. 89 ാം മിനിറ്റില്‍ ജാവി ഹെര്‍ണാണ്ടസ് നേടിയ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തലവര മാറ്റിയത്.

മത്സരം ആരംഭിച്ചത് മുതല്‍ ആക്രമിച്ച് കളിച്ച ബംഗളൂരു ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ പോസ്റ്റിലേക്ക് 9 ഷോട്ടുകള്‍ തൊടുത്തു. സുനില്‍ ഛേത്രി നാല് മികച്ച അവസരങ്ങള്‍ പാഴാക്കി. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബംഗളൂരു എഫ് സി ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി.