Connect with us

Ongoing News

ബഗാനെയും വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ്; ജയം ഒരു ഗോളിന്

ഒമ്പതാം മിനുട്ടില്‍ ദിമിത്രിയോസ് ഡയമന്റകോസിന്റെ വകയായിരുന്നു ഗോള്‍.

Published

|

Last Updated

കൊല്‍ക്കത്ത | ഐ എസ് എല്ലില്‍ മുംബൈക്കു പിന്നാലെ കൊല്‍ക്കത്ത മോഹന്‍ ബഗാനെയും പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സിന്റെ ജൈത്രയാത്ര. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയം നേടിയത്.

ഒമ്പതാം മിനുട്ടില്‍ ദിമിത്രിയോസ് ഡയമന്റകോസിന്റെ വകയായിരുന്നു ഗോള്‍. ബഗാന്റെ മൂന്ന് പ്രതിരോധ നിരക്കാരെ വിദഗ്ധമായി മറികടന്ന് കുതിച്ച ശേഷം ദിമിത്രിയോസ് ഇടംകാല്‍ കൊണ്ടു തൊടുത്ത ഷോട്ട് വലയില്‍ കയറുകയായിരുന്നു. കളിയുടെ ബാക്കി സമയം മുഴുവന്‍ ഈ ഗോളിനെ പ്രതിരോധിച്ചു നിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സിനു കഴിഞ്ഞു.

ഐ എസ് എല്‍ ചരിത്രത്തിലാദ്യമായാണ് മോഹന്‍ ബഗാനെ ബ്ലാസ്റ്റേഴ്സ് വീഴ്ത്തുന്നത്. വിജയത്തോടെ ലീഗില്‍ 26 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമതെത്തി. മോഹന്‍ ബഗാന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് നിലവില്‍ ബഗാന്‍.

എവേ മൈതാനത്തായിരുന്നിട്ടും മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യമാണ് കണ്ടത്. ആദ്യ പകുതിയില്‍ മോഹന്‍ ബഗാന് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാനായില്ല. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം കെ പി രാഹുലിന് മികച്ച മൂന്ന് ഗോളവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ ഫിനിഷിംഗില്‍ പിഴവ് വിനയായി.

 

---- facebook comment plugin here -----

Latest