Connect with us

Kerala

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബിജെപി സീല്‍; ക്ലറിക്കല്‍ പിഴവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരഞ്ഞെടുപ്പ് കമ്മീഷനെ ഒരു ശക്തിക്കും സ്വാധീനിക്കാന്‍ കഴിയില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

Published

|

Last Updated

തിരുവനന്തപുരം |  തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ വന്നതില്‍ പിഴവ് സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ബിജെപിയുടെ സീല്‍ പതിച്ചത് ക്ലറിക്കല്‍ പിഴവാണെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യു ഖേല്‍ക്കര്‍ വ്യക്തമാക്കി

പിഴവ് മനസിലാക്കി നിര്‍ദേശങ്ങള്‍ പിന്‍വലിച്ചിരുന്നുവെന്നും തെറ്റായ രേഖകള്‍ പ്രചരിപ്പിക്കരുതെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച 2019-ലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തത തേടി ബിജെപി സംസ്ഥാന ഘടകം സിഇഒ ഓഫീസിനെ സമീപിച്ചിരുന്നു. ഇതിനായി അവര്‍ സമര്‍പ്പിച്ച അപേക്ഷയ്ക്കൊപ്പം വെച്ചിരുന്ന 2019-ലെ കത്തിന്റെ പകര്‍പ്പിലാണ് ബിജെപിയുടെ സീല്‍ ഉണ്ടായിരുന്നത്.ബിജെപി നല്‍കിയ ഈ കത്ത് അശ്രദ്ധമൂലം മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അയച്ചു കൊടുക്കുകയാണുണ്ടായത്. എന്നാല്‍ മാര്‍ച്ച് 21-ന് തന്നെ ഈ പിശക് ശ്രദ്ധയില്‍പ്പെട്ടതായും ഉടന്‍ തന്നെ ആ നിര്‍ദ്ദേശം പിന്‍വലിച്ച് എല്ലാ പാര്‍ട്ടികള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും അറിയിപ്പ് നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷനെ ഒരു ശക്തിക്കും സ്വാധീനിക്കാന്‍ കഴിയില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest