National
ഇലക്ഷൻ കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിൽ ബി ജെ പി സീൽ!; വിവാദം
2019 മാർച്ച് 19-ാം തീയതി ഇലക്ഷൻ കമ്മീഷൻ പുറപ്പെടുവിച്ച കത്തിനൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ബി ജെ പി കേരള ഘടകത്തിന്റെ സീൽ പതിപ്പിച്ചിരിക്കുന്നത്
തിരുവനന്തപുരം | കേന്ദ്ര ഇലക്ഷൻ കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിൽ ബി ജെ പി സീൽ പതിപ്പിച്ചത് വിവാദമാകുന്നു. 2019 മാർച്ച് 19-ാം തീയതി ഇലക്ഷൻ കമ്മീഷൻ പുറപ്പെടുവിച്ച കത്തിനൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ബി ജെ പി കേരള ഘടകത്തിന്റെ സീൽ പതിപ്പിച്ചിരിക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ളതാണ് കത്ത്. ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക ഇമെയിൽ വിലാസത്തിൽ നിന്നാണ് ഈ കത്തുകൾ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ക്ക് ഈ കത്ത് ലഭിച്ചിട്ടുണ്ട്.
സംഭവത്തിന്റെ സ്ക്രീൻഷോട്ടുകൾ സഹിതം സി പി എം തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. ഇലക്ഷൻ കമ്മീഷനും ബി ജെ പിയും ഒരേ കേന്ദ്രത്തിൽ നിന്നാണോ പ്രവർത്തിക്കുന്നതെന്ന് സി പി എം ചോദിച്ചു. വോട്ടിംഗ് മെഷീനിൽ ഏത് ബട്ടൺ അമർത്തിയാലും താമര വിരിയുമെന്ന പഴയ ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള ‘യാദൃശ്ചികത’യാണിതെന്ന് പോസ്റ്റിൽ പരിഹസിക്കുന്നു. കുറഞ്ഞപക്ഷം രണ്ട് വ്യത്യസ്ത ഡെസ്കുകളെങ്കിലും നിലനിർത്താനുള്ള മര്യാദ കമ്മീഷൻ കാണിക്കണമെന്നും സി പി എം ആവശ്യപ്പെട്ടു.
Have all pretences been dropped by the BJP?
It is no secret that the same power centre seems to control both the Election Commission of India and the BJP. Even then, at least maintain the courtesy of two separate desks.
Now even that seems unnecessary.
Seals are being casually… pic.twitter.com/MfMXNaXTgk
— CPI(M) Kerala (@CPIMKerala) March 23, 2026
ഔദ്യോഗിക രേഖകൾ കൈമാറുമ്പോൾ സംഭവിക്കുന്ന ഇത്തരം ഗുരുതരമായ പിഴവുകൾ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന വിമർശനം ശക്തമാണ്. ഒന്നിലധികം രാഷ്ട്രീയ പാർട്ടികൾക്ക് ഇതേ കത്ത് ലഭിച്ചതായും ഇത് ഔദ്യോഗിക സ്രോതസ്സിൽ നിന്ന് തന്നെ വന്നതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവം വിവാദമായതോടെ സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നും കത്തില്‍ സീല്‍ ഉണ്ടായിരുന്നത് ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വിശദീകരണം.
Summary
A major controversy has surfaced after an official letter from the Election Commission of India was found carrying the seal of the BJP Kerala unit. The CPM highlighted the issue through an X post, questioning the impartiality of the commission and suggesting a nexus between the ruling party and the electoral body. Multiple political parties confirmed receiving the same document via official ECI email, sparking concerns over administrative lapses and political interference.




