Connect with us

local body election 2025

ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ കോണ്‍ഗ്രസ്സില്‍

വല്ലേത്തോട് പി എസ് കവലയില്‍ നടന്ന സ്വീകരണചടങ്ങില്‍ ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ.കെ ഉമേശന്‍ ഇവരെ കോണ്‍ഗ്രസിലേക്ക് മൂവര്‍ണ്ണ ഷാളണിയിച്ച് സ്വീകരിച്ചു.

Published

|

Last Updated

അരൂര്‍ | ബി ജെ പി ബന്ധം ഉപേക്ഷിച്ച് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോടംതുരുത്ത് പഞ്ചായത്ത് ബി ജെ പി 103ാം ബൂത്ത് കമ്മറ്റി പ്രസിഡന്റ് സുമേഷ് നീണ്ടകര മഹിളാ മോര്‍ച്ച കോടംതുരുത്ത് മണ്ഡലം കമ്മിറ്റിയംഗവും മുന്‍ യുവമോര്‍ച്ച നേതാവുമായ ശാലിനി സുമേഷ്, സജീവ ബി ജെ പി പ്രവര്‍ത്തകയായ ഷാനിമോള്‍ തുടങ്ങിയവരാണ് ദീര്‍ഘകാലത്തെ ബി ജെ പി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

വല്ലേത്തോട് പി എസ് കവലയില്‍ നടന്ന സ്വീകരണചടങ്ങില്‍ ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ.കെ ഉമേശന്‍ ഇവരെ കോണ്‍ഗ്രസിലേക്ക് മൂവര്‍ണ്ണ ഷാളണിയിച്ച് സ്വീകരിച്ചു. കോടംതുരുത്ത് പതിനേഴാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി പി സജീവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ എ മാത്യു, ജോസി മുരിക്കന്‍, പഞ്ചായത്ത് അംഗങ്ങളായ അനീഷാ ബിനു, കെ ഡി സുനില്‍കുമാര്‍, വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ കെ മുകുന്ദന്‍ സംസാരിച്ചു.

Latest