Connect with us

Kerala

സി പി ഐക്ക് പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണം ബിനോയ് വിശ്വം

പ്രതിപക്ഷ നേതാവും ഉപനേതാവും ഒരേ പാര്‍ട്ടിയില്‍ നിന്നാകണമെന്ന നിയമമില്ലെന്നും, ഈ കീഴ്വഴക്കം മാറ്റേണ്ട സമയമായെന്നും അദ്ദേഹം വ്യക്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി| പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമെന്ന സൂചനകളിനിടെയാണ് സിപിഐയുടെ ഈ ആവശ്യം.

പ്രതിപക്ഷ നേതാവും ഉപനേതാവും ഒരേ പാര്‍ട്ടിയില്‍ നിന്നാകണമെന്ന നിയമമില്ലെന്നും, ഈ കീഴ്വഴക്കം മാറ്റേണ്ട സമയമായെന്നും അദ്ദേഹം വ്യക്തമാക്കി. ചില രാഷ്ട്രീയ രീതികള്‍ കാലാനുസൃതമായി മാറേണ്ടതുണ്ടെന്നും സിപിഐ അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് തോല്‍വി ജനങ്ങളുടെ വ്യക്തമായ മുന്നറിയിപ്പാണെന്നും, പാര്‍ട്ടികള്‍ ആത്മപരിശോധന നടത്തി മുന്നോട്ട് പോകേണ്ടതുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. ആശാ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തൊഴിലാളികളെ അവഹേളിച്ചത് തെറ്റായിപ്പോയെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഐയുടെ നിലപാട് കൂടുതല്‍ തുറന്നുപറയപ്പെടുന്നത് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്.

Content Highlights:
CPI State Secretary Binoy Viswam has raised a demand for the Deputy Opposition Leader position, stating it rightfully belongs to the CPI. He remarked that there is no rule mandating the Opposition Leader and Deputy Leader be from the same party, suggesting a change in tradition. Viswam also noted that the recent election defeat is a warning from the public and admitted that insulting Asha workers during their protest was a mistake.

Latest